ആലുവ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ താലൂക്കിൽ മോക്ഡ്രിൽ നടത്തി. ജില്ല ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് ലഭിച്ച പുഴകളിലെ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പിൻെറ അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രിൽ. ശ്രീമൂലനഗരം പഞ്ചായത്തിലെ രണ്ടാംവാർഡിൽനിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റി. 22 പേരെ നാല് ക്യാമ്പുകളിലായാണ് താമസിപ്പിച്ചത്. കോവിഡ് ലക്ഷണമുള്ളവരെ പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി. ആംബുലൻസിലാണ് കോവിഡ് ലക്ഷണമുള്ളവരെ മാറ്റിയത്. പൊലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, റവന്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും ആലുവ: എടയാർ സെക്ഷൻ പരിധിയിലെ കുമ്പളം, ചിറ്റുകുന്ന്, എൻ.കെ.കെ നഗർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.