പെരുമ്പാവൂര്‍: യുവാവിനെ അറക്കവാളുകൊണ്ട് പരിക്കേല്‍പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പടി കിഴക്കേപ്പുറത്തുകുടി ഷാജുവിനെയാണ് പിടികൂടിയത്. ഐമുറി സ്വദേശി ഷിബുവിനെ മര്‍ദിച്ച സംഭവത്തിലാണ് പിടിയിലായത്. ഇരുവരും തടിക്കച്ചവടത്തില്‍ പങ്കാളികളായിരുന്നു. ഷാജുവിനെ ഷിബു കച്ചവടത്തില്‍നിന്ന് ഒഴിവാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷിബു ഇപ്പോഴും ചികിത്സയിലാണ്. എസ്.എച്ച്.ഒ ജയകുമാറിൻെറ നേതൃത്വത്തിലാണ് ഷാജുവിനെ അറസ്റ്റ് ചെയ്തത്. ചിത്രം EK PBVR Prathi Shaju ഷാജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.