കൊച്ചി: രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്രചെയ്യുേമ്പാഴുണ്ടാകുന്ന വ്യാപനസാധ്യത കൂടുതലായതിനാലാണ് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് സംസ്ഥാന സർക്കാർ ൈഹകോടതിയിൽ. ഇതര സംസ്ഥാനത്തോ വിദേശത്തോ കുടുങ്ങിയ രോഗമുള്ളവരെയടക്കം കൊണ്ടുവരരുതെന്ന നിലപാട് സംസ്ഥാനത്തിനില്ല. രോഗികളെന്ന് കണ്ടെത്തിയവരെ പ്രേത്യക വിമാനത്തിലാണ് കൊണ്ടുവരേണ്ടത്. ചാര്‍ട്ടേഡ് വിമാനങ്ങളിൽ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറ് റെജി താഴമൺ നൽകിയ ഹരജിയിലാണ് സർക്കാറിൻെറ വിശദീകരണം. ഇത് സത്യവാങ്മൂലമായി സമർപ്പിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്, ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ജൂൺ 16വരെ പ്രവാസികളും ഇതര സംസ്ഥാനക്കാരുമായി 2,61,596 േപരാണ് കേരളത്തിൽ മടങ്ങിയെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽനിന്നുള്ള 1,32,885 മലയാളികളെ കോവിഡ് ജാഗ്രത ഇ-പാസ് സംവിധാനത്തിലൂടെ നാട്ടിലെത്തിക്കാനായി. മടങ്ങിയെത്തിയവർക്ക് സൗജന്യ ക്വാറൻറീൻ നൽകി. തീർത്തും സൗജന്യമായി കോവിഡ് ചികിത്സ നൽകുന്ന ഒരേയൊരു സംസ്ഥാനവും കേരളമാണ്. വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന 1000 പ്രവാസികളിൽ 11.22 പേർ കോവിഡ് പോസിറ്റിവ് ആണെന്നാണ് കണക്ക്. ആകെ 53,443 പേരാണ് വിദേശത്തുനിന്ന് മടങ്ങിവന്നത്. ജൂൺ 15വരെ സംസ്ഥാനത്ത് ചികിത്സയിലുള്ള 1348 പേരിൽ 600 പേർ വിദേശത്തുനിന്നെത്തിയവരാണ്. എന്നാൽ, യാത്ര വിലക്ക് നിലനിൽക്കുന്ന കാലത്ത് 2,08,153 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി. ഇതിൽ 63.84 ശതമാനം പേരും റെഡ് സോണിൽനിന്നായിരുന്നു. അതേസമയം, ആയിരത്തിൽ 2.26 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. കേവലം 0.22 ശതമാനം. മാർഗനിർദേശങ്ങൾ പാലിച്ചിട്ട് വേണം പ്രവാസികളെ കൊണ്ടുവരാനെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. രോഗപരിശോധനക്ക് എംബസികൾ മുഖേന നടപടി സ്വീകരിക്കാനും ഇതിനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കാനും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സൗജന്യമായി പരിശോധിക്കാനും അഭ്യർഥിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന തന്നെ വേണമെന്ന് നിർബന്ധമില്ല. ചെലവ് കുറഞ്ഞതും ഉടനടി ഫലം അറിയാവുന്നതുമായ ട്രുനെറ്റ് കോവിഡ് ടെസ്റ്റോ ആൻറിബോഡി ടെസ്റ്റോ മതി. യാത്രക്ക് മുമ്പ് 48 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്ന് നിബന്ധനയില്ലെങ്കിലും ബോർഡിങ് സമയത്തിന് 24 മണിക്കൂറിനകം ലഭിച്ച നെഗറ്റിവ് ഫലമാണ് വേണ്ടത്. സംസ്ഥാനത്തിൻെറ നിലപാടും ആവശ്യങ്ങളും വ്യക്തമാക്കി ജൂൺ 16ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.