റിട്ട. അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ചശ്രമം

ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്ന വയോധികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ടൗണിലെ കോൺവൻറ് സ്ക്വയറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തിയത്. ഉച്ചക്കുശേഷം കൊറിയർ നൽകാൻ എന്ന വ്യാജേന എത്തിയ അജ്ഞാതൻ 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്താൻ പരിസരത്തെ ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അധ്യാപിക ഒറ്റക്കാണ് താമസിക്കുന്നതെന്ന് വിവരമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇവർക്ക് ആരും കൊറിയർ അയച്ചിട്ടില്ലെന്നതിനാൽ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമമെന്നാണ് മനസ്സിലാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.