കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി

പറവൂർ: കോവിഡിൻെറ മറവിൽ വൈദ്യുതി ബോർഡ് നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കുക, വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, ഇന്ധനവില കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ടൗൺ മണ്ഡലം കമ്മിറ്റി കെ.എം.കെ കവലയിലെ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ അധ്യക്ഷത വഹിച്ചു. ചേന്ദമംഗലം മണ്ഡലം കമ്മിറ്റി വടക്കുംപുറം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റി വടക്കേക്കര കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വസന്ത് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ഏഴിക്കര മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനു മുന്നിൽ നടത്തിയ ധർണ പറവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. നസീർ അധ്യക്ഷത വഹിച്ചു. വടക്കേക്കര മണ്ഡലം കമ്മിറ്റി മൂത്തകുന്നം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ആർ. സൈജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനിൽ ഏലിയാസ് അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര മണ്ഡലം കമ്മിറ്റി മാനാഞ്ചേരിക്കുന്നിലെ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ നടത്തിയ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ലാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫ്രാൻസിസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.