മട്ടാഞ്ചേരി: നഗരത്തിൽനിന്ന് പടിഞ്ഞാറൻ കൊച്ചിയിലേക്ക് വരുന്ന സ്വകാര്യ ബസുകൾ തോപ്പുംപടിയിൽ സർവിസ് അവസാനിപ്പിക്കുന്നത് പതിവാകുന്നു. ആലുവ, കാക്കനാട് ഭാഗത്തേക്കാണ് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിൽനിന്നുള്ള ബസുകൾ കൂടുതലും സർവിസ് നടത്തുന്നത്. ബസുകളിൽ പലതും ചിലപ്പോൾ തേവരയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി തുടങ്ങിയ ബോർഡുകൾ വെച്ചാകും സർവിസ്. പടിഞ്ഞാറൻ കൊച്ചിയിലേക്ക് യാത്രക്കാർ കുറവെന്ന് കണ്ടാൽ പിന്നെ തോപ്പുംപടി വരെയുള്ളൂ സർവിെസന്ന് പറയുകയാണ് ചെയ്യുക. ഇവിടെനിന്ന് പടിഞ്ഞാറൻ കൊച്ചിയിൽ ഷട്ടിൽ ട്രിപ് നടത്തുന്ന ബസുകളിൽ കയറിയാണ് പലരും ലക്ഷ്യസ്ഥാനത്തെത്തുന്നത്. തേവരയിൽ സർവിസ് നിർത്തുന്ന ബസുകളിൽ എത്തുന്ന യാത്രക്കാരാണ് കൂടുതലും വലയുന്നത്. ഇവർ ഇവിടെനിന്ന് ഓട്ടോയിൽ മറ്റും കയറി വേണം തോപ്പുംപടിയിൽ എത്താൻ. ഇത്തരം നടപടി അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയാറാകണമെന്നാണ് ആവശ്യം. വൈദ്യുതി ചാർജ്: പ്രതിഷേധ ധർണ തോപ്പുംപടി: വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി വൈദ്യുതി ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ധർണ ഉദ്ഘാടനം ചെയ്തു. കൊച്ചി നിയോജക മണ്ഡലം പ്രസിഡൻറ് സെൽജൻ അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. നദീർ, പി.ജെ. രാജു, ക്രിസ്റ്റ് ബാസ്റ്റിൻ, ജോളി ജോർജ്, ഷുഹൈബ് അസീസ്, ജസ്റ്റിൻ പുത്തൻവീട്ടിൽ, ബി.ജെ. ഫ്രാൻസിസ്, എ.ഇ. രഞ്ജു, സി.എഫ്. സാബിൻ, പി.ജെ. സ്റ്റീഫൻ, പി.എച്ച്. അനീഷ്, ഒ.ബി. സേവ്യർ, റാം കിളിക്കാർ, ആൻറണി അട്ടിപ്പേറ്റി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.