പ്രളയ മുന്നൊരുക്കം: പറവൂരിൽ മോക്​ഡ്രിൽ

പറവൂർ: പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ നഗരസഭയിലെ നാലാം വാർഡിൽ വിവിധ സേനകളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് മോക്ഡ്രിൽ നടത്തി. താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനായി തയാറാക്കി. റവന്യൂ, അഗ്നിരക്ഷ സേന, പൊലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം മോക്ഡ്രില്ലിൽ പങ്കെടുത്തു. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ക്യാമ്പുകളാണ് തയാറാക്കിയത്. ഒന്ന് സാധാരണ ജനവിഭാഗത്തിനും മറ്റൊന്ന് പ്രായമായവർക്കും വേണ്ടി. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോവിഡ്-19 നിരീക്ഷണത്തിലുള്ളവരെയും തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിലേക്ക് കോവിഡ് ലക്ഷണങ്ങളുള്ളവരെയും മാറ്റി. മോക്ഡ്രില്ലിനുശേഷം ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിംഗിൻെറ അധ്യക്ഷതയിൽ അവലോകന യോഗം നടന്നു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, തഹസിൽദാർ എം.എച്ച്. ഹരീഷ്, ജോയൻറ് ആർ.ടി.ഒ എൻ.ആർ. രാജൻ , ഇൻറർ ഏജൻസി ഗ്രൂപ് പ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.