കാക്കനാട്: ഡ്രൈവിങ് സ്കൂളുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനത്തിന് അനുവദിക്കണമെന്നും ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കാക്കനാട് യൂനിറ്റിൻെറ നേതൃത്വത്തിൽ എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻെറ ജില്ല രക്ഷാധികാരി ഷുക്കൂർ ബാബു, യൂനിറ്റ് പ്രസിഡൻറ് എൻ.വി. സുധാകരൻ, സെക്രട്ടറി ഐ.ജി. റോക്സൺ, ട്രഷറർ എൻ.ജി. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.