ധർണ നടത്തി

തൃപ്പൂണിത്തുറ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ ഉദയംപേരൂർ പഞ്ചായത്തിൻെറ അനാസ്ഥ അവസാനിപ്പിക്കുക, മുൻകൂർ അനുവാദം വാങ്ങി ക്വാറൻറീനിൽ കഴിയാൻ മംഗളൂരുവിൽനിന്ന് എത്തിയ വിദ്യാർഥിയെ മണിക്കൂറുകൾ റോഡിൽ നിർത്തിച്ച പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ് തുടങ്ങിയവർക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ . അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി ടി.കെ. ഭാസുരദേവി ഉദ്ഘാടനം ചെയ്തു. മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. അജിത സലീം, മൈഥിലി പുഷ്പൻ, ഷീജ ബാബു എന്നിവർ സംസാരിച്ചു. ഉദയംപേരൂർ കോവിഡ് പ്രതിരോധത്തിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് സി.പി.എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിൽ പ്രതിഷേധജ്വാല തെളിച്ചു. 20 വാർഡിലെ 40 കേന്ദ്രത്തിലാണ് സമരം നടന്നത്. ഇന്ധന വിലവർധനയിൽ പ്രതിഷേധം മരട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മരട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരട് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.ഐ മരട് ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി പി.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു എ.ഐ.വൈ.എഫ് മരട് ലോക്കൽ സെക്രട്ടറി എ.എസ്. വിനീഷ്, മണ്ഡലം കമ്മിറ്റി അംഗം ടി.കെ. ജയേഷ്, ഷഹന സൈജു എന്നിവർ സംസാരിച്ചു. ഷഹന സൈജു നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.