മരത്തിൽ കയറിയ വിമുക്തഭടന്​ ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചെങ്ങന്നൂർ: കൊമ്പുകൾ മുറിക്കാൻ മരത്തിൽ കയറിയ വിമുക്തഭടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെൺമണി ഏറംകുറ്റിക്കാട്ട് രാജുഭവനത്തിൽ കെ.രാജുവിനെയാണ് (70) രക്ഷപ്പെടുത്തിയത്. വീടിന് സമീപമുള്ള ബന്ധുവായ അരീക്കരേത്ത് പീടികയിൽ ജോണിയുടെ പറമ്പിലെ വഴണ (വഷണ) മരത്തിൻെറ ചില്ല വെട്ടി മാറ്റാനാണ് ചൊവ്വാഴ്ച 12.30 ഓടെ രാജു മരത്തിൽ കയറിയത്. പത്തടി ഉയരത്തിലെത്തിയപ്പോഴേക്കും ശരീരം കുഴഞ്ഞു. വാർഡ്അംഗം ശ്രീകുമാർ കോയിപ്പുറം അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽനിന്നും ഫയർഫോഴ്‌സ് യൂനിറ്റും വെൺമണി പൊലീസും സ്ഥലത്തെത്തി താഴെയിറക്കി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.