വിദേശത്തുനിന്നു വന്ന 13 പേർ കോവിഡ് കെയര്‍ സൻെററില്‍ ആലപ്പുഴ: ജില്ലയില്‍ വിദേശത്തുനിന്നു വന്ന 13 പേരെ ചൊവ്വാഴ്ച കോവിഡ് കെയര്‍ സൻെററുകളില്‍ പ്രവേശിപ്പിച്ചു. അബൂദബി-കൊച്ചി ഫ്ലൈറ്റില്‍ വന്ന 12 പേരെ കായംകുളത്തെ കോവിഡ് കെയര്‍ സൻെററിലും ദോഹയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഒരാളെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സൻെററിലുമാണ് പാര്‍പ്പിച്ചത്. ന്യൂഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ട്രെയിനില്‍ എറണാകുളത്തിറങ്ങിയ യാത്രക്കാരില്‍ 34 പേരെ കെ.എസ്.ആർ.ടി.സി ബസില്‍ പുലര്‍ച്ച ആലപ്പുഴയിലെത്തിച്ചു. നേരേത്ത തന്നെ കണ്‍ട്രോള്‍ റൂമില്‍നിന്ന് യാത്രക്കാരെ ബന്ധപ്പെട്ട് വിശദവിവരം ശേഖരിച്ചിരുന്നു. വീടുകളില്‍ റൂം ക്വാറൻറീന്‍ സൗകര്യമില്ലാത്ത ആറുപേരെ കോവിഡ് കെയര്‍ സൻെററുകളിലാക്കി. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ സജ്ജീകരിച്ചിരുന്നു. 12 പേരെ കായംകുളം ഭാഗത്തേക്കും ആറുപേരെ നീലംപേരൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തേക്കും മൂന്നുപേരെ മുഹമ്മ, മാരാരിക്കുളം ഭാഗത്തേക്കും ബസുകളില്‍ അയച്ചു. സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സിലുമായി ഏഴുപേരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാൻ അയച്ചു. ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ട്രെയിനില്‍ തിരുവനന്തപുരത്തിറങ്ങിയ യാത്രക്കാരില്‍ ഒമ്പത് ആലപ്പുഴ ജില്ലക്കാരാണ് കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയത്. ഇതില്‍ എഴുപേരെ ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി വീടുകളില്‍ എത്തിച്ചു. രണ്ടുപേരെ കോവിഡ് കെയര്‍ സൻെററില്‍ പ്രവേശിപ്പിച്ചു. തഹസില്‍ദാര്‍മാരായ കെ.ആര്‍. മനോജ് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ഡി.സി. ദിലീപ് കുമാര്‍ കായംകുളം ബസ്സ്റ്റാൻഡിലും സന്നിഹിതരായിരുന്നു. യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നൽകാനുള്ള സംവിധാനം എര്‍പ്പെടുത്തിയിരുന്നു. ബസുകള്‍ തിരിച്ചെത്തിയ ശേഷം കെ.എസ്.ആർ.ടി.സിയുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ഹോം ക്വാറൻറീന്‍/ കോവിഡ് കെയര്‍ സൻെററില്‍ പ്രവേശിപ്പിക്കപ്പെട്ട യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസറുടെ കീഴിലുള്ള ടീമുകള്‍ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.