കൊച്ചി: എറണാകുളം സൺറൈസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു. നിർധനരോഗികൾക്ക് ജില്ലയിൽ തന്നെ സങ്കീർണ ശസ്ത്രക്രിയകളടക്കം നടത്താൻ ഇത് ഉപകാരപ്പെടും. വർഷങ്ങളായി ജില്ല ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളജിലും ഹൃദ്രോഗത്തിനുള്ള അത്യാവശ്യം ചികിത്സ ലഭ്യമായിരുന്നു. എങ്കിലും ബൈപാസ് സർജറി തുടങ്ങിയവക്ക് പാവപ്പെട്ട രോഗികൾക്ക് കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കണം. പ്രതിമാസം ഏകദേശം 50 രോഗികൾക്ക് ഇപ്രകാരം കോട്ടയത്തേക്ക് പോകേണ്ടി വന്നു. ഇങ്ങനെ മൂന്ന് മാസംവരെ ഓപറേഷനു കാലതാമസം നേരിടുന്നു. സൺറൈസ് ആശുപത്രി സർക്കാറുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഇത്തരം രോഗികൾക്ക് ഇനിമുതൽ മുതൽ എറണാകുളത്തുതന്നെ സൗജന്യമായി ചികിത്സ ലഭിക്കും. ഫോൺ: 9961014446, 9061154222.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.