ആലപ്പുഴ: നിയന്ത്രണ വിധേയമായി പെരുമ്പളം ദ്വീപിലേക്കുള്ള യാത്രാ ബോട്ട് സർവിസ് ആരംഭിക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. എറണാകുളം, കോട്ടയം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തിൽപെട്ട ദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളും തൊഴിലെടുക്കുന്നത് എറണാകുളത്താണ്. ലോക് ഡൗണിലെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇവർക്ക് എറണാകുളത്തേക്ക് പോകാനും പെരുമ്പളത്തുള്ള സര്‍ക്കാര്‍ ഓഫിസുകളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കു പെരുമ്പളത്തെത്താനും സംസ്ഥാന ജലഗതാഗത വകുപ്പിൻെറ ബോട്ട് സർവിസ് അത്യാവശ്യമാണ്. നിലവിൽ ഇവിടുത്തുകാര്‍ സ്വകാര്യകടത്തുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. ഇൗ യാത്ര വളരെ അപകടകരമാണ്. ആതിനാൽ ബോട്ട് സര്‍വിസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് എം.പി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കത്ത് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.