കുടിവെള്ള പ്രതിസന്ധി: തിങ്കളാഴ്​ച എം.എല്‍.എയുടെ ധർണ

ചേര്‍ത്തല: അരൂരിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 11ന് ചേര്‍ത്തല വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ ഒറ്റയാള്‍ ധര്‍ണ നടത്തുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനകീയ ആവശ്യമുയര്‍ത്തുമ്പോള്‍ സാങ്കേതിക വാദം പറയുന്നതല്ലാതെ ഉദ്യോഗസ്ഥര്‍ പരിഹാരം കാണുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു. കുത്തിയതോട്, അരൂര്‍, തുറവൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷം. 20 ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളുണ്ട്. വകുപ്പ് മന്ത്രിയെയും ചീഫ് എൻജിനീയറെയും നിരന്തരം സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ബദല്‍മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളവിതരണം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതും സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നീട്ടുകയാണെന്ന് എം.എല്‍.എ ആരോപിച്ചു. 11ന് രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെയാണ് എം.എല്‍.എയുടെ ഒറ്റയാള്‍ സമരം. പരിഹാരം കണ്ടില്ലെങ്കില്‍ ജനകീയ സമരത്തിനു നേതൃത്വം നല്‍കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. 11ന് രാവിലെ ഡി.സി.സി പ്രസിഡൻറ് എം. ലിജു സമരം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി. ഉണ്ണികൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി. തോമസ് എന്നിവരും പങ്കെടുത്തു. എസ്.എൻ.ഡി.പി അരി വിതരണം ആലപ്പുഴ: കുതിരപ്പന്തി എസ്.എൻ.ഡി.പി യോഗം ശാഖ 398ൻെറ നേതൃത്വത്തിൽ ടി.കെ.എം.എം.യു.പി സ്കൂൾ, ശാഖയുടെ പോഷക സംഘടനകളായ മരണാനന്തര സഹായനിധി, എസ്.എൻ ട്രസ്റ്റ്, യൂത്ത് മൂവ്മൻെറ്, വനിത സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ അരി വിതരണം നടത്തി. ശാഖയുടെ എല്ലാ കുടുംബങ്ങൾക്കും സ്കൂളിലെ എല്ലാ കുട്ടികളുടെ കുടുംബാംഗങ്ങൾക്കുമാണ് അരി വിതരണം ചെയ്തത്. അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് പി. ഹരിദാസ് കുടുംബ യൂനിറ്റ് കൺവീനർ അമൃതവല്ലിക്ക് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. ശ്രീദേവി സ്കൂളിലെ കുട്ടിയുടെ രക്ഷാകർത്താവിന് അരി നൽകി. ശാഖ പ്രസിഡൻറ് എം.എസ്. സുരേഷ്, അനിൽ ജോസഫ്, ശാഖ സെക്രട്ടറി പി.കെ. ബൈജു, എസ്.എൻ ട്രസ്റ്റ് പ്രസിഡൻറ് എം.പി. ദേവദാസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധിച്ചു ആലപ്പുഴ: ഒന്നര മാസമായി അടഞ്ഞുകിടക്കുന്ന കോഴിക്കോട് മിഠായിത്തെരുവിലെ നൂറുകണക്കിനു കടകൾ സുരക്ഷാമാനദണ്ഡങ്ങളോടെ തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം കട തുറന്ന കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.