മാസ്​ക്​ വിതരണം

പെരുമ്പളം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പളം 12ാം വാർഡ് ജാഗ്രത സമിതി ആഭിമുഖ്യത്തിൽ വാർഡിലെ മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള രണ്ടാംഘട്ട മാസ്ക് വിതരണം നടന്നു. സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷാഹുൽ, സൻെറ് ആൻറണീസ് കോൺവൻെറ് മദർ സുപ്പീരിയർ സിസ്റ്റർ മെറിന് നൽകി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ജോയ്, വാർഡ് അംഗം ജയകുമാർ കാളിപറമ്പ്, സൻെറ് ആൻറണീസ് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ അമൽറാണി, സന്നദ്ധ സേന അംഗം കെ.ആർ. രാജേഷ്, ആശാവർക്കർ ഗീത ഉണ്ണികൃഷ്ണൻ, സി.ഡി.എസ് അംഗം സിന്ധു അജയൻ, എ.ഡി.എസ് സെക്രട്ടറി സിന്ധു രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. പാലത്തിലെ പോസ്റ്റുകളിൽനിന്ന് വൈദ്യുതാഘാതം അരൂക്കുറ്റി: അരൂർ-അരൂക്കുറ്റി പാലത്തിൽ സ്ഥാപിച്ച തെരുവുവിളക്ക് പോസ്റ്റിൽനിന്ന് ഷോേക്കൽക്കുന്നത് പതിവാകുന്നു. പകലും രാത്രിയുമായി നൂറുകണക്കിനു ജനങ്ങളാണ് ഈ പാലത്തിലൂടെ വ്യായാമത്തിനായി നടക്കുന്നത്. ശനിയാഴ്ച രാവിലെ കുടുംബവുമായി നടക്കാൻ വന്ന യൂത്ത് കോൺഗ്രസ് നേതാവ് പി.സി. സജീവൻ പാലത്തിലെ തെരുവുവിളക്ക് പോസ്റ്റിൽനിന്ന് വൈദ്യുതാഘാതമേറ്റ് റോഡിലേക്ക് തെറിച്ചുവീണു. കണ്ടുനിന്നവർ ഇയാളെ അരൂക്കുറ്റി ആശുപത്രിയിലെത്തിക്കുകയും മൂന്ന് ദിവസത്തെ പൂർണവിശ്രമം ഡോക്ടർ നിർദേശിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് കെ.സ്.ഇ.ബി അരൂർ അസി.എൻജിനീയർക്കും അരൂർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ വി.ആർ. ഉണ്ണികൃഷ്ണനും അരൂർ അസി.എൻജിനീയർ കെ.എ. നിയാസും ശനിയാഴ്ച സ്ഥലം സന്ദർശിച്ചു. പാലത്തിലെ പോസ്റ്റുകളിലെ വയറിങ്ങുകൾ തകരാറിലായി കിടക്കുന്നതായും ഇ.എൽ.സി.ബി (ഇലക്ട്രിക് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) തകരാറായത് കാരണം നേരിട്ട് കണക്ഷൻ കൊടുത്തിരിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് ഇവിടേക്കുള്ള കണക്ഷൻ ഇവർ പൂർണമായി വിച്ഛേദിച്ചു. അരൂർ-അരൂക്കുറ്റി പാലത്തിലെ തെരുവുവിളക്ക് പോസ്റ്റിലെ ഷോക്ക് ഇല്ലാതാക്കി എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിെല്ലങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. നിധീഷ് ബാബു പറഞ്ഞു. ഇതിൻെറ റിപ്പോർട്ട് ഉടൻ അരൂർ പഞ്ചായത്തിലേക്ക് അയച്ചുകൊടുക്കുമെന്നും അനുവാദം തരുന്ന മുറക്ക് തകരാറുകൾ ഉടൻ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും അരൂർ അസി. എൻജിനീയർ കെ.എ. നിയാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.