കാറ്റിലും മഴയിലും നാശനഷ്​ടം

ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീടിൻെറ ഓടും ഷീറ്റും പൂർണമായും വീട്ടുപകരണങ്ങൾ ഭാഗികമായും തകർന്നു. പാണ്ടനാട് പഞ്ചായത്ത്‌ നാലാം വാർഡ് പ്രയാർ ജെറുസലേം പള്ളി പാരിഷ്ഹാളിനു സമീപം ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. പ്രയാർ കീപ്ലാൻ വീട്ടിൽ വിജയൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന മരമാണ് ചെമ്പലത്തറ വിനോദിൻെറ വീട്ടിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ചെങ്ങന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികാരികളുമെത്തി യാത്രാതടസ്സം നീക്കി. തേക്ക് വീണ് സി.എസ്.ഐ പള്ളി മേൽക്കൂര തകർന്നു ചെങ്ങന്നൂർ: തേക്ക് മരം പള്ളിക്ക് മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മാടവന ജങ്ഷനു സമീപം സി.എസ്.ഐ പള്ളിയുടെ മുകളിലേക്കാണ് മരം വീണത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പള്ളിയുടെ മേൽക്കൂര ഭാഗികമായി തകർന്നു. സ്ഥലത്തെ വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. പ്രതിഷേധിച്ചു ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന് നേരെ കോഴിക്കോട് നടന്ന പൊലീസ് അതിക്രമത്തിൽ ടൗൺ യൂനിറ്റ് പ്രസിഡൻറ് വി. സബിൽരാജ്, ജനറൽ സെക്രട്ടറി കെ.എസ്. മുഹമ്മദ്, ട്രഷറർ ബെന്നി ജോസഫ് എന്നിവർ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.