ദുരിതാശ്വാസ നിധിയിലും സമൂഹ അടുക്കളയിലും സഹായം നൽകി വയോധികൻ

ചേർത്തല: കോവിഡ് കാലഘട്ടത്തിൽ സർക്കാറിനും സമൂഹത്തിനും സഹായം നൽകി 72കാരൻ മാതൃകയായി. തൻെറ ഒരുമാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും സമൂഹ അടുക്കളക്ക് വേണ്ട ഭക്ഷ്യധാന്യങ്ങളും നൽകിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് നടുവിലെപറമ്പിൽ കെ. ജയറാം മാതൃകയായത്. കെ.എസ്.ആർ.ടി.സി റിട്ട. ചെക്കിങ് ഇൻസ്പെക്ടറും ഭാരതീയ ഖേദ് മസ്ദൂർ യൂനിയൻ ചേർത്തല മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറുമായ ഇദ്ദേഹം മുതിർന്ന കർഷകൻ കൂടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകാനായുള്ള ചെക്ക് മന്ത്രി പി. തിലോത്തമൻ ജയറാമിൻെറ വീട്ടിലെത്തിയാണ് വാങ്ങിയത്. കടക്കരപ്പള്ളി കൊട്ടാരം 1125 സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറായിരുന്ന ജയറാം ബാങ്കിലെ സഹകാരികൾക്കായി 4000 രൂപയുടെ മാസ്ക്കും നൽകിയിരുന്നു. കൂടാതെ കടക്കരപ്പള്ളി പഞ്ചായത്തിൻെറ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. പ്രഭു, മണ്ഡലം കമ്മിറ്റി അംഗം കെ.ടി. സുരേഷ്, എസ്. ഷിജി, പി.എം. വിദ്യാധരൻ, കെ.സി. ജേക്കബ്, ബി. ബാബു, പി.എം. പുഷ്കരൻ, കെ. രാധാകൃഷ്ണൻ എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു. ജില്ലയിലെ കോവിഡ് വിവരങ്ങൾ ജില്ലയിൽ രോഗമുക്തരായവർ ആകെ -5 കോവിഡ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ -0 ശനിയാഴ്ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ -2 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ശനിയാഴ്ച ഒഴിവാക്കപ്പെട്ടവർ -2 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -6 ശനിയാഴ്ച ഹോം ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ -440 ഹോം ക്വാറൻറീനിൽനിന്ന് ശനിയാഴ്ച ഒഴിവാക്കപ്പെട്ടവർ -0 ഹോം ക്വാറൻറീനിൽ കഴിയുന്നവർ ആകെ -1122 ജില്ലയിൽ ഇതുവരെ സാമ്പിൾ പരിശോധനക്ക് വിധേയരായവർ -1706 പോസിറ്റിവ് (രോഗമുക്തരായവരടക്കം) -5 നെഗറ്റിവ് -1607 ലഭിക്കാനുള്ള പരിശോധനഫലങ്ങൾ -94 നിരാകരിച്ച സാമ്പിളുകൾ -0 ശനിയാഴ്ച ഫലം വന്ന സാമ്പിളുകൾ -31 ശനിയാഴ്ച പരിശോധനക്ക് അയച്ച സാമ്പിളുകൾ -19 രോഗം സ്ഥിരീകരിച്ചവരുടെ ൈപ്രമറി കോൺടാക്ടുകൾ (ശനിയാഴ്ച കണ്ടെത്തിയത്) -0 രോഗം സ്ഥിരീകരിച്ചവരുടെ ൈപ്രമറി കോൺടാക്ടുകൾ ആകെ -16 രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ശനിയാഴ്ച കണ്ടെത്തിയത്) -0 രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ -47 കൺേട്രാൾ റൂമിൽ ശനിയാഴ്ച വിളിച്ചവർ -171 കൺേട്രാൾ റൂമിൽ വിളിച്ചവർ ആകെ -8380 ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ശനിയാഴ്ച ബന്ധപ്പെട്ടവർ -105 ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ -53939 ഹോം ക്വാറൻറീൻ നിരീക്ഷണ സംഘങ്ങൾ ശനിയാഴ്ച സന്ദർശിച്ച വീടുകൾ -128733
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.