വള്ളികുന്നം: അകമ്പടി സംഘവുമായി ബൈക്കിൽ ചാരായ കച്ചവടത്തിനിറങ്ങിയ വള്ളികുന്നം കന്നിമേൽ ഷജീർ മൻസിലിൽ ഷജീറിനെ (47) എക്സൈസ് പിടികൂടി. 10 ലിറ്റർ ചാരായവുമായി ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ആവശ്യക്കാർക്ക് ചാരായം എത്തിച്ചുകൊടുക്കുന്നുവെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബുക്കിങ് അനുസരിച്ച് മുൻകൂർ പണം ഇൗടാക്കി പരിചയക്കാർക്ക് മാത്രമായിരുന്നു വിൽപന. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ചാരായംെവച്ചശേഷം ബുക്ക് ചെയ്തവരെ വിളിച്ചറിയിക്കുന്നതായിരുന്നു. 2500 മുതൽ 3000 രൂപ വരെയാണ് ഒരു കുപ്പിക്ക് ഇൗടാക്കിയിരുന്നത്. മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങൾ ഉള്ളതിനാൽ പിടികൂടുക പ്രയാസകരമായിരുന്നു. വാളാച്ചാൽ ഭാഗത്തുകൂടി ചാരായവുമായി പോകുന്നുവെന്ന് അറിഞ്ഞ് പിന്തുടർന്ന എക്സൈസ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. സഹായികൾക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, സദാനന്ദൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ രാജീവ്, ശ്യാംജി, സിനുലാൽ, രാകേഷ് കൃഷ്ണൻ, അശോകൻ, വരുൺ ദേവ്, അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സി.പി.ഐ 'മുന്നൊരുക്ക' പദ്ധതി ഉദ്ഘാടനം ആലപ്പുഴ: മഴക്കാല പൂർവ ശുചീകരണത്തിനായി സി.പി.ഐ ജില്ല കൗൺസിൽ നടപ്പാക്കുന്ന പദ്ധതിയായ മുന്നൊരുക്കത്തിൻെറ ജില്ലതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സി. അംഗം എൻ.എസ്. ശിവപ്രസാദ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ, യു. മോഹനൻ എന്നിവർ പങ്കെടുത്തു. ചെട്ടികാട് ആശുപത്രി ശുചീകരണം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.പി. ചിദംബരൻ അധ്യക്ഷത വഹിച്ചു. അറുപതോളം ആരോഗ്യപ്രവർത്തകരെ ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ല കൗൺസിൽ അംഗം ആർ. സുരേഷ് എന്നിവർ ആദരിച്ചു. മണ്ഡലം സെക്രേട്ടറിയറ്റ് അംഗം പി.ജി. രാധാകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം കലമോൾ, ലോക്കൽ സെക്രട്ടറിമാരായ കെ.എക്സ്. ആൻറപ്പൻ, പി.ആർ. രതീഷ് എന്നിവർ പെങ്കടുത്തു. ഹരിപ്പാട് ഗവ. ആശുപതി ശുചീകരണം മണ്ഡലം സെക്രട്ടറി കെ. കാർത്തികേയനും ചെങ്ങന്നൂർ പോളി ക്ലിനിക്ക് ശുചീകരണം മണ്ഡലം സെക്രട്ടറി പി.എം. തോമസും പൂച്ചാക്കൽ മാർക്കറ്റ് ശുചീകരണം സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമനും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.