ആലപ്പുഴ: ശനിയാഴ്ച വൈകീട്ട് നാലുവരെ 19 പ്രവാസികളെ ജില്ലയിലെ കോവിഡ് സൻെററുകളിൽ പ്രവേശിപ്പിച്ചു. ഇതുവരെ ജില്ലയില്‍ 31 പ്രവാസികളാണ് എത്തിയത്. ഏഴ്, എട്ട് തീയതികളില്‍ നെടുമ്പാശ്ശേരിയിലും കരിപ്പൂരും എത്തിയ വിമാനങ്ങളില്‍ വന്നവരാണ് ഇവര്‍. ഇതില്‍ ഗര്‍ഭിണികളെയും കുട്ടികളെയും സർക്കാർ നിർദേശിച്ച മറ്റ് ഇളവുകൾ അനുവദിച്ചവരെയും വീടുകളില്‍ തന്നെ ഐസൊലേഷനിൽ പോകാൻ നിർദേശം നൽകി. 18 പേരെ തണ്ണീർമുക്കത്തെ കെ.ടി.ഡി.സി ഹോട്ടലിലാണ് താമസിപ്പിച്ചിട്ടുള്ളത്. പ്രായാധിക്യമുള്ള ഒരാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8.50ന് മസ്കത്തില്‍നിന്നും 9.15ന് കുവൈത്തിൽനിന്നും ഞായറാഴ്ച പുലര്‍ച്ച 1.40നും ദോഹയില്‍നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുന്നവരെ പ്രാഥമിക പരിശോധനക്കുശേഷം ക്വാറൻറീന്‍ ചെയ്യും. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്ന് ജില്ലയിലെത്തിയ 150 പേരെയും ഇതുവരെ കോവിഡ് കെയർ സൻെററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിവിധ ചെക്ക്പോസ്റ്റുകളിലൂടെ ജില്ലയില്‍ ഇതുവരെ എത്തിയത് 675 പേരാണ്. ശനിയാഴ്ച വന്നത് 128 പേരും. സമൂഹ അടുക്കള: ഇന്നലെ ഭക്ഷണം നല്‍കിയത് 6608 പേര്‍ക്ക് ആലപ്പുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സമൂഹ അടുക്കളകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ശനിയാഴ്ച 4759 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 99 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 3641 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1849 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 929 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. ഇതില്‍ 70 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.