ചേർത്തല: കെ.ടി.ഡി.സിയില്‍ ക്വാറൻറീനിൽ കഴിയുന്ന പ്രവാസി മലയാളികളായ 19 പേര്‍ക്ക് മധുരപലഹാരവും അവശ്യവസ്തുക്കളും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നല്‍കി. അമ്പതോളം നിത്യോപയോഗ സാധനങ്ങളാണ് നൽകിയത്. മന്ത്രി ജി. സുധാകരൻ എഴുതിയ കവിതസമാഹാരങ്ങളും മന്ത്രി തോമസ് ഐസക് എഴുതിയ ലേഖനങ്ങളും ക്വാറൻറീനിൽ കഴിയുന്നവർക്ക് വായിക്കാൻ നല്‍കി. കൂടാതെ പഞ്ചായത്ത് ലൈബ്രറിയില്‍നിന്നുള്ള പുസ്തകങ്ങളും നൽകും. പഞ്ചായത്ത് ഓഫിസിൽ ചേര്‍ന്ന അടിയന്തര യോഗത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള തീരുമാനമെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ് ഡെസ്കിനും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസിൻെറ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ആർ. ഉഷ, മുഹമ്മ സി.ഐ വിജയന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. അമ്പിളി, സെക്രട്ടറി പി.സി. സേവ്യര്‍, എ.കെ. പ്രസന്നന്‍, സനല്‍നാഥ്, സാനു സുധീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്കായി 12 പേരടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കണം -എം.പി ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ ലോക്ഡൗൺ മൂലം കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനു സർക്കാറിൻെറ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നിെല്ലന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വലിയൊരു ജനവിഭാഗമാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ കാത്തുകെട്ടിക്കിടക്കുന്നത്. സർക്കാർ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.