ചേർത്തല: മാലിദ്വീപിൽ നിന്നെത്തുന്ന കപ്പലിൽ 49 പേർ ജില്ലയിൽ നിന്നുള്ളവർ. ഞായറാഴ്ച എത്തുന്ന കപ്പലിൽനിന്നും ഇവരെ കണിച്ചുകുളങ്ങരയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കണിച്ചുകുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട ചിക്കര കുട്ടികളുടെ താമസ കേന്ദ്രങ്ങളാണ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുന്നത്. ഇവിടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി റവന്യൂ അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിൻെറ മേൽനോട്ടത്തിലാണ് എത്തിക്കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സമൂഹ അടുക്കളയിൽ നിന്നായിരിക്കും ഭക്ഷണം. ടി. നസിറുദ്ദീന് നേരെ നടന്ന കൈയേറ്റ ശ്രമം: പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ വ്യാപാര സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ കോഴിക്കോട് സിറ്റി പൊലീസ് അപമര്യാദയായി സംസാരിക്കുകയും തള്ളിവീഴ്ത്താൻ ശ്രമിക്കുകയും ചെയ്തതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പ്രതിഷേധിച്ചു. കേരളത്തിലെ ഒരു വിഭാഗം വ്യാപാരികളെ കട തുറപ്പിക്കാതെ അകറ്റി നിർത്തി ആയിരക്കണക്കിന് വ്യാപാരികളെയും പതിനായിരക്കണക്കിന് തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ പ്രതിഷേധിക്കാനാണ് കോഴിക്കോട് സ്ഥാപനം തുറന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിെല്ലങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് രാജു അപ്സര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.