കവരപ്പറമ്പ് പാലത്തില്‍ ചരക്കുലോറി കൈവരിയില്‍ ഇടിച്ചുമറിഞ്ഞു

അങ്കമാലി: ദേശീയപാത അങ്കമാലി കവരപ്പറമ്പ് പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ച നിയന്ത്രണംവിട്ട ചരക്കുലോറി കൈവരിയില്‍ ഇടിച്ചുമറിഞ്ഞു. പിന്‍ ചക്രം വേര്‍പെട്ട് റോഡില്‍ ഉരുണ്ടു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ഗണേഷ് (42) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുച്ചിറപ്പിള്ളിയില്‍നിന്ന് ഏത്തക്കായ് കയറ്റി എറണാകുളത്തേക്ക് വരുകയായിരുന്ന ലോറിയാണ് പുലര്‍ച്ച 2.45ഓടെ അപകടത്തിൽപെട്ടത്. ചരക്കുലോറിയെ അമിതവേഗത്തിലും അപകടകരമാംവിധവും പിന്നില്‍നിന്ന് വന്ന ട്രക്കര്‍ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടർന്ന് ലോറി ഇടത്തോട്ട് തിരിച്ചതോടെയാണ് അപകടത്തിൽപെട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡിന് കുറുകെ ലോറി മറിഞ്ഞതോടെ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് അങ്കമാലി പൊലീസ് എക്സ്കവേറ്റർ എത്തിച്ചാണ് ലോറി റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടെ, അപകടത്തില്‍ പരിക്കുപറ്റിയ ഡ്രൈവര്‍ ഗണേഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും തമിഴ്നാട്ടിലെ കോവിഡ് വ്യാപനം പറഞ്ഞ് ചികിത്സ നിഷേധിച്ചതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.