പെരുമ്പാവൂര്‍: ചെന്നൈയില്‍നിന്നെത്തിയ രായമംഗലം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ ബന്ധുക്കള്‍ നിരീക്ഷണത്തില്‍. വൃക്ക തകരാറുള്ള യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി പരിശോധനക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം പ്രകടമല്ലാതിരുന്ന യുവതി ഓട്ടോയിലാണ് വീട്ടിലെത്തിയത്. എന്നാല്‍, ഇവര്‍ എവിടെയെല്ലാം സഞ്ചരിച്ചെന്നുള്ള കാര്യത്തില്‍ ആരോഗ്യവിഭാഗത്തിനു വ്യക്തതയില്ല. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പിനു ലഭിച്ചിട്ടില്ലെന്നാണ് വിവരം. സഞ്ചരിച്ച ഓട്ടോയെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല. ഇവര്‍ വീട്ടില്‍ തങ്ങിയ ശേഷം പിതാവ് നാട്ടിലെ കടകളിലും മറ്റും എത്തിയതായി പറയുന്നു. കോവിഡ് രോഗികള്‍ ഏറെയുള്ള ചെന്നൈയില്‍നിന്ന് യുവതി എത്തിയ വിവരം ആരോഗ്യവിഭാഗം ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. രോഗവിവരം പുറത്ത് വന്നതോടെ പ്രദേശത്ത് ആശങ്കയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.