പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കോണ്‍വെൻറി​െൻറ സഹായം

പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കോണ്‍വൻെറിൻെറ സഹായം ചെങ്ങമനാട്: പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായ ഹസ്തത്താല്‍ ടിക്കറ്റ് ചാര്‍ജ് നല്‍കുന്ന അന്‍വര്‍ സാദത്ത് എം.എല്‍.എ തുടക്കം കുറിച്ച പദ്ധതിക്ക് സാബന്‍ തെരേസ കോണ്‍വൻെറിലെ സിസ്റ്റര്‍മാരുടെയും കൈത്താങ്ങ്. ആലുവ മണ്ഡലത്തിൽപെട്ട 10 പ്രവാസികളെ നാട്ടിൽ എത്തിക്കാന്‍ എം.എല്‍.എ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ നെടുമ്പാശ്ശേരി കരിയാട്ടിലെ സാബന്‍ തെരേസ കോണ്‍വൻെറ് അധികൃതരും ഒരു പ്രവാസിക്കുള്ള ടിക്കറ്റ് ചാര്‍ജ് തുക നല്‍കാൻ സന്നദ്ധത എം.എല്‍.എയെ അറിയിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോയ്സി ചിറ്റിനാപ്പിള്ളിയില്‍നിന്ന് ടിക്കറ്റ് തുക എം.എൽ.എ ഏറ്റുവാങ്ങി. കോണ്‍വൻെറില്‍ പുതുതായി പണിത 25 മുറികളുള്ള കെട്ടിടം വിദേശത്തുനിന്നെത്തുന്ന പ്രവാസികള്‍ക്ക് തങ്ങാന്‍ വിട്ടുനല്‍കാനുള്ള സന്നദ്ധതയും മദര്‍ സുപ്പീരിയര്‍ അറിയിച്ചു. അസി. സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലി കോലഞ്ചേരി, സിസ്റ്റര്‍ ജെയിന്‍ എടാട്ടേന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി.വൈ. എല്‍ദോ എന്നിവരും സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.