അരൂരിൽ 36 പേരെ ക്വാറൻറീനിലാക്കി

അരൂർ: ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ അരൂർ മേഖലയിലെ 36 പേരെ ക്വാറൻറീനിലാക്കി. അരൂക്കുറ്റി പഞ്ചായത്തിലാണ് 21 പേർ ക്വാറൻറീനിലുള്ളത്. അരൂർ പഞ്ചായത്തിൽ പത്തും കോടംതുരുത്തിൽ അഞ്ചു പേരുമുണ്ട്. തമിഴ്നാട്ടിലെ തഞ്ചാവൂർ, ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവർ എത്തിയത്. ഇവിടങ്ങളിൽ ജോലി ഉണ്ടായിരുന്നവരാണ് അധികവും. കുടുംബസമേതം ഇതര സംസ്ഥാനങ്ങളിൽ താമസിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അരൂർ പഞ്ചായത്തിലെ 10 പേരിൽ ഒരാളെ കോവിഡ് സൻെററിൽ പ്രവേശിപ്പിച്ചു. ഒമ്പതുപേർ വീടുകളിൽ തന്നെ കഴിയുകയാണ്. ശുചിമുറി സൗകര്യമുള്ള ഒറ്റമുറിയില്ലാത്ത വീടുകളിൽനിന്ന് മറ്റു കുടുംബാംഗങ്ങളെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചിട്ടുണ്ട്. റെഡ് സോണിൽനിന്ന് എത്തിയ ഒരാളെയാണ് അരൂരിൽ കോവിഡ് കെയർ സൻെററിലേക്ക് മാറ്റിയത്. അരൂക്കുറ്റി പഞ്ചായത്തിലെ 21 പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്. കോടംതുരുത്തിൽ ഒരാളെ എഴുപുന്നയിലെ കോവിഡ് കെയർ സൻെററിലേക്കു മാറ്റി. ചെന്നൈയിൽനിന്നെത്തിയ രണ്ട് പെൺകുട്ടികളെ ആലപ്പുഴയിലെ കെയർ സൻെററിലേക്ക് മാറ്റി. മറ്റു മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ക്വാറൻറീനിൽ കഴിയുന്നവർക്കുള്ള എല്ലാ സജ്ജീകരണവും അതത് പഞ്ചായത്തുകളും ആരോഗ്യവകുപ്പും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. അരൂർ പഞ്ചായത്തിൽ പ്രസിഡൻറ് ബി. രത്നമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, റവന്യൂ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.