കൊച്ചി: യു.എ.ഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ 19 പേരുള്‍പ്പെടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘം ദുൈബയിലേക്ക് യാത്രയായി. ദുൈബ ആരോഗ്യ വിഭാഗത്തിൻെറ പ്രത്യേക അഭ്യർഥന മാനിച്ചാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഡല്‍ഹിയിലെ യു.എ.ഇ എംബസി, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവരുടെ സഹകരണത്തോടെയാണ് സംഘത്തെ അയച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ, ആസ്റ്റര്‍ ആർ.വി എന്നീ ആശുപത്രികളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ദുൈബ ആരോഗ്യ വിഭാഗത്തിൻെറ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്നാണ് സംഘം യാത്രയായത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍നിന്നും പുറപ്പെട്ട സംഘത്തെ ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് ഉല്‍പ്പെടെയുള്ള മാനേജ്‌മൻെറ് പ്രതിനിധികള്‍ ചേര്‍ന്ന് യാത്രയാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയാറാക്കിയ ആശുപത്രികളിലാകും ഇനി വരുന്ന മൂന്ന് മുതല്‍ ആറ് മാസക്കാലം ഇവര്‍ സേവനം അനുഷ്ഠിക്കുക. അതിനുശേഷം സ്വന്തം സ്ഥാപനങ്ങളില്‍ ഇവര്‍ തിരികെ ജോലിക്ക് പ്രവേശിക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. ഫോട്ടോ EKG2 aster medicity ദുൈബലേക്ക് പുറപ്പെട്ട ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തോടൊപ്പം ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ടും മറ്റ് മാനേജ്‌മൻെറ് പ്രതിനിധികളും ഫോട്ടോ EKG3 medical team to Dubai ദുൈബയിലേക്ക് പുറപ്പെട്ട ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് കീഴിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ ആസ്റ്റര്‍ മെഡ്‌സിറ്റി ജീവനക്കാരും മാനേജ്‌മൻെറ് പ്രതിനിധികളും ചേര്‍ന്ന് യാത്രയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.