കോവി‍ഡ് കെയര്‍ സെൻററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല -കലക്ടര്‍

കോവി‍ഡ് കെയര്‍ സൻെററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല -കലക്ടര്‍ ആലപ്പുഴ: കോവി‍ഡ് കെയര്‍ സൻെററുകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ എം. അഞ്ജന കര്‍ശന നിർദേശം നല്‍കി. കോവി‍ഡ് കെയര്‍ സൻെററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലേക്ക് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും റെഡ് സ്പോട്ടുകളില്‍നിന്നും എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള മുറികള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നും 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുത്തിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു. ഏറ്റെടുത്ത കോവിഡ് കെയര്‍ സൻെററുകളുടെ താക്കോലുകള്‍ വില്ലേജ് ഓഫിസര്‍മാര്‍ കൈപ്പറ്റുകയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുമായി ചേര്‍ന്ന് സൗകര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. ഇത്തരത്തില്‍ സജ്ജമായ കോവിഡ് കെയര്‍ സൻെററുകളുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. കോവിഡ് കെയര്‍ സൻെററുകളിലെ ശുചിത്വ പരിപാലനം, ഭക്ഷണ വിതരണ ക്രമീകരണം, അന്തേവാസികള്‍ക്കുള്ള വിനോദ വിവര വിനിമയ സൗകര്യം ഉള്‍പ്പെടെയുള്ള സജ്ജീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് നിർവഹിക്കുന്നത്. സൻെററുകളിലേക്ക് ആരെ പ്രവേശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാരാണ്. വിദേശത്തുനിന്നും റെഡ്സ്പോട്ടുകളില്‍നിന്നും യാത്രചെയ്ത് വരുന്നവരില്‍ ഗര്‍ഭിണികള്‍, 75ന് മുകളില്‍ പ്രായമുള്ളവര്‍, 10ന് താഴെ പ്രായമുള്ള കുട്ടികള്‍, സര്‍ക്കാര്‍ നിർദേശിക്കുന്നവര്‍ എന്നിവരൊഴികെ മുഴുവന്‍ പേരെയും നിലവില്‍ നിരീക്ഷിണത്തിലാക്കുന്നുണ്ട്. കോവിഡ് കെയര്‍ സൻെററുകളുടെ ക്രമീകരണം, ആളുകളെ സൻെററുകളിലേക്ക് മാറ്റല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ പ്രത്യേക സെല്‍ -കലക്ടര്‍ ആലപ്പുഴ: വിമാനത്താവളങ്ങളില്‍നിന്നും തുറമുഖങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ ജില്ലയിലുള്ളവരെ കോവിഡ് കെയര്‍ സൻെററുകളിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിച്ചതായി കലക്ടര്‍ എം. അഞ്ജന അറിയിച്ചു. മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ വിമാനം, കപ്പല്‍ എത്തുന്ന ജില്ലകളില്‍നിന്നുള്ള അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവരെ ജില്ലയില്‍ സ്വീകരിക്കും. കോവിഡ് കെയര്‍ സൻെററുകളിലേക്ക് മാറ്റേണ്ടവരെ പ്രത്യേകം വാഹനം സജ്ജീകരിച്ച് മാറ്റാനും വീടുകളില്‍ നിരീക്ഷണത്തിനായി ഇളവുകള്‍ ലഭിച്ചവരെ അവരുടെ ചെലവില്‍ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി വീടുകളില്‍ എത്തിച്ച് തുടര്‍നിരീക്ഷണം നടത്താനുമുള്ള നടപടിയും ചാര്‍ജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഈ സെല്ലിലാണ് നടന്നുവരുന്നത്. തുടര്‍ന്ന് വേണ്ട മെഡിക്കല്‍ പരിശോധന നടത്തി രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ആശുപത്രികളിലേക്ക് മാറ്റും. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ മെച്ചപ്പെട്ട സൗകര്യമുള്ള സ്ഥാപനങ്ങളും സജ്ജമാക്കുന്നുണ്ട്. നിലവില്‍ കെ.ടി.ഡി.സിയുടെ കളപ്പുരയിലുളള റിപ്പിള്‍ ലാന്‍ഡ് ഹോട്ടല്‍ ഇപ്രകാരം സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.