മരം കടപുഴകി വീണ് വീട് തകർന്നു

പള്ളുരുത്തി: ശക്തമായ മഴയിലും കാറ്റിലും വൻമരം കടപുഴകി വീണ് ഓടിട്ട വീട് പൂർണമായി തകർന്നു. പെരുമ്പടപ്പ് കോയിക്കര വീട്ടിൽ ബാബുരാജിൻെറ വീടാണ് തകർന്നത്. നാലു മുറിയും വരാന്തയുമുള്ള ഓട് മേഞ്ഞ വീടിൻെറ മധ്യഭാഗത്താണ് വലിയ പുളിമരം വീണത്. ഈ സമയം ബാബുരാജ് വരാന്തയിലായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ബാബുരാജ് ഒറ്റക്കാണ് താമസിക്കുന്നത്. ഗൃഹോപകരണങ്ങളും തകർന്നു. വീട് പൂർണ്ണമായി തകർന്നതോടെ സമീപവാസിയുടെ വീട്ടിലാണ് ബാബുരാജ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.