കൊച്ചി: കോവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി പരസ്യചിത്ര സംവിധായകരുടെ സംഘടന അയാം. 35 ദിവസമായി പള്ളുരുത്തി കച്ചേരിപ്പടിയിലെ 'സമോവർ ചായപ്പീടിക'യിൽ നിന്ന് കിടപ്പുരോഗികളും പാലിയേറ്റിവ് രോഗികളും നിർധനരുമായ 500ഓളം പേർക്ക് രാത്രി ഭക്ഷണം സൗജന്യമായി തയാറാക്കി സന്നദ്ധ പ്രവർത്തകരിലൂടെ വീടുകളിൽ എത്തിച്ചു നൽകുകയാണ് ഇവർ. അയാമിൻെറ സജീവാംഗമായ നാസിമും സുഹൃത്തായ സിജുവും ചേർന്നാണ് സമോവർ ചായപ്പീടിക നടത്തുന്നത്. നാട്ടിലെ ഒട്ടേറെ സുമനസ്സുകൾ ഉദ്യമത്തിൽ പങ്കാളികളായി. പ്രവർത്തനങ്ങളിൽ ഇന്ത്യൻ ആഡ്ഫിലിം മേയ്ക്കേഴ്സും കൈകോർത്തു. ഇഫ്താർ കിറ്റ് വിതരണം അയാം സെക്രട്ടറി സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജോയൻറ് സെക്രട്ടറി സ്ലീബ വർഗീസ്, അരുൺകുമാർ, സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ്, വി.എ. ശ്രീജിത്ത്, വി.ജെ. തങ്കച്ചൻ, രഞ്ജിത്ത് കരുണാകരൻ എന്നിവർ പങ്കെടുത്തു. നാസിമിനെയും സിജുവിനെയും അയാം അനുമോദിച്ചു. കോവിഡ് ബോധവത്കരണത്തിൻെറ ഭാഗമായി ഫെഫ്ക നിർമിച്ച ഷോർട്ട് ഫിലിമുകളിലും എറണാകുളം പൊലീസ് കമീഷണറേറ്റിന് വേണ്ടിയുള്ള ഷോർട്ട് ഫിലിമുകളിലും അയാം പങ്കാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.