വീടിൻെറ താക്കോൽ കൈമാറി പറവൂർ: ഹഡ്കോ-സി.എസ്.ആർ ഭവനപദ്ധതി പ്രകാരം നഗരസഭയിലെ പെരുമ്പടന്ന മേച്ചേരി തോമസിന് നിർമിച്ച വീടിൻെറ താക്കോൽ ദാനം ചെയർമാൻ ഡി. രാജ്കുമാർ നിർവഹിച്ചു. സംസ്ഥാനത്ത് പദ്ധതിയിൽ നിർമിച്ച ആദ്യ വീടാണിത്. 2018 പ്രളയത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ടവരിൽ റീബിൽഡ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാത്ത നഗരസഭപരിധിയിലെ 12 പേർക്ക് ഹഡ്കോ-സി.എസ്.ആർ ഭവനപദ്ധതിയിൽ തുക അനുവദിച്ചു. വീട് ഒന്നിന് 5.60 ലക്ഷം രൂപയാണ് അനുവദിച്ചത്. 500 സ്ക്വയർ ഫീറ്റിൽ വീട് കുമ്പളങ്ങി കുടുംബശ്രീ ആർച് വിങ് ഗ്രൂപ്പാണ് നിർമിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൻ ജെസി രാജു, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.വി. നിതിൻ, ഡെന്നി തോമസ്, കൗൺസിലർമാരായ ഷൈദ റോയ്, സി.പി. ജയൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.