പിറവം: ആരക്കുന്നം സൻെറ് ജോർജ് ഹൈസ്കൂൾ, എൽ.പി സ്കൂൾ, പ്രീ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും മറ്റുജീവനക്കാരും രക്ഷിതാക്കളും ചേർന്ന് ഭക്ഷ്യധാന്യ കിറ്റുകൾ പാക്കുചെയ്യുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു. സിവിൽ സപ്ലൈസ് കോർപറേഷൻ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ പാക്ക് ചെയ്യുന്ന പ്രവൃത്തി നേരിൽ കാണാൻ ആരക്കുന്നം സൻെറ് ജോർജ്പള്ളി ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാറെത്തി. മന്ത്രിയെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. പ്രീത ജോസ് തേൻവരിക്ക പ്ലാവിൻെറ തൈ നൽകി സ്വീകരിച്ചു. തുടർന്ന് മന്ത്രി പ്ലാവിൻ തൈ സ്കൂൾ മുറ്റത്ത് നട്ടു. മന്ത്രിയോടൊപ്പം ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. സുഗതൻ, എ.പി. സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.