ശമ്പളം നൽകാൻ വരുമാനമില്ലാതെ വിമാനത്താവളം

നെടുമ്പാശ്ശേരി: സ്ഥിരം വിമാന സർവിസില്ലാതായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള വരുമാനംപോലും ഇല്ല. ജീവനക്കാരുടെ ശമ്പളവും മറ്റുചെലവുകളുമായി സിയാലിന് മാത്രം പ്രതിമാസം 25 കോടി രൂപയാണ് വേണ്ടിവരുന്നത്. പ്രവർത്തനം തുടങ്ങി നാലാം വർഷം മുതൽ ഇതുവരെ ഓരോ വർഷവും സിയാലിൻെറ ലാഭം ഉയർന്നിട്ടേയുള്ളൂ. 2018ൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഏതാനും ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ സ്വകാര്യ ഏജൻസികളുടെ കീഴിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും ശമ്പളമില്ല. പലരോടും വിമാന സർവിസ് പുനരാരംഭിക്കുന്ന മുറക്ക് ഹാജരായാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.