നെടുമ്പാശ്ശേരി: അബൂദബിയിൽനിന്ന് എത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ േകാവിഡ് പ്രതിരോധപ്രവർത്തനം കൂടുതൽ ശക്തമാക്കി. യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറങ്ങുമ്പോൾ ആദ്യഘട്ടത്തിൽ പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകർക്കെല്ലാം പി.പി.ഇ കിറ്റ് നിർബന്ധമാക്കി. ആരെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെങ്കിൽ സഹായിക്കുന്നതിന് പി.പി.ഇ കിറ്റ് ധരിച്ച മൂന്ന് പൊലീസുകാരുണ്ടാകും. കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥരും മറ്റും പ്രത്യേക ഗ്ലാസ് കൂടിനകത്താണ്. ഇത്തരത്തിലല്ലാതെ യാത്രക്കാരുമായി ഇടപഴകുന്ന മറ്റുള്ളവർക്കും പി.പി.ഇ കിറ്റ് നൽകിയിട്ടുണ്ട്. നാലുമണിക്കൂർ വരെ മാത്രമേ ഇത് ധരിച്ചുനിൽക്കാൻ കഴിയൂ. അതിനാൽ രണ്ട് ഷിഫ്റ്റായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന എല്ലാവരും ഈ മാസം 13 വരെ വിമാനത്താവളത്തിൽതന്നെയായിരിക്കും തങ്ങുക. ഇതിന് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. പ്രവാസികളെല്ലാം എത്തി ഡ്യൂട്ടി അവസാനിക്കുമ്പോൾ നിശ്ചിതദിവസം ഇവരെ നിരീക്ഷണത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.