സമ്പൂര്‍ണ ലോക്ഡൗണ്‍; ഇന്ന് പ്രധാന വഴികൾ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചിടും. ബി.ടി.എച്ച് മുതല്‍ ഹൈകോര്‍ട്ട് ജങ്ഷന്‍ വരെയും മനോരമ ജങ്ഷന്‍ മുതല്‍ പനമ്പിള്ളി നഗര്‍ വരെയും കലൂര്‍ സ്റ്റേഡിയം റോഡിലേക്കുള്ള എല്ലാ ലിങ്ക്, അപ്രോച്ച് വഴികളുമാണ് രാവിലെ അഞ്ചുമുതല്‍ 10 വരെ അഞ്ചുമണിക്കൂര്‍ പൂര്‍ണമായി അടച്ചിടുക. ഈ സമയത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമേ ഈ റോഡുകളില്‍ കടത്തിവിടൂ. എന്നാല്‍, സൈക്ലിങ്, കാല്‍നട യാത്ര അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.