പല്ലന: ഈ ലോക്ഡൗൺ കാലം അംന ആബ്ദീന് വെറുതെയായില്ല. തബലയും മദ്ദളവും മുതൽ പുഡിങ്ങും രുചിയൂറുന്ന കേക്കുംവരെ ഈ കുഞ ്ഞുകൈകളിൽ റെഡി. അവധിക്കാലത്തിൻെറ വിരസത അകറ്റാൻ യുട്യൂബിൽ നോക്കി ചെയ്തുതുടങ്ങിയതാണ്. ഇപ്പോൾ വീട്ടിൽ അലങ്കാരവസ്തുക്കളുടെ ഒരു കൂട്ടംതന്നെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പലതും പാഴ്വസ്തുക്കൾ കൊണ്ടുണ്ടാക്കിയതാണ്. പാനൂർ പനക്കൽ വീട്ടിൽ ആബ്ദീൻെറയും ഷെജിനയുടെയും മകളാണ് അംന. പാനൂർക്കര ഗവ. യു.പി സ്കൂൾ ആറാം തരം വിദ്യാർഥിനിയാണ്. പാഴ്വസ്തുക്കൾകൊണ്ട് ചെണ്ട, മദ്ദളം, തബല തുടങ്ങിയ സംഗീത ഉപകരണങ്ങൾ നിർമിക്കുന്നതിലും അംന മിടുക്കിയാണ്. പിതാവ് ആബ്ദീൻ സൗദിയിലാണ്. പ്രളയത്തെക്കുറിച്ചും കൊറോണയെക്കുറിച്ചും കവിതയും കഥയും എഴുതിയിട്ടുണ്ട്. നാലു വയസ്സുകാരൻ അമീൻ സഹോദരനാണ്. ചിത്രം: AP50 താനുണ്ടാക്കിയ അലങ്കാര വസ്തുക്കളുമായി അംന ആബ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.