ജൈവസംയോജിത ജില്ലതല ഉദ്ഘാടനം ആലപ്പുഴ: കൃഷി ജീവിതശൈലി ആക്കണമെന്ന് കോവിഡ് കാലം നമ്മെ ഓർമിപ്പിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജില്ലയിലെ കാർഷിക കന്നുകാലി വളർത്തൽ മേഖലയെ ലക്ഷ്യമാക്കി സി.പി.ഐ ജില്ല കൗൺസിൽ ആരംഭിച്ച പദ്ധതിയായ ജൈവസംയോജിത ജില്ലതല ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് മണ്ഡലത്തിലെ ഉദ്ഘാടനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവഹിച്ചു. ആലപ്പുഴ മണ്ഡലത്തിലെ ഉദ്ഘാടനം നടൻ അനൂപ് ചന്ദ്രനും അമ്പലപ്പുഴ മണ്ഡലത്തിൽ ഡോ കെ.ജി. പത്മകുമാറും നിർവഹിച്ചു. അരൂർ, അരൂർ ഈസ്റ്റ് മണ്ഡലങ്ങളിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമനും ചേർത്തലയിൽ കൃഷി അസി. ഡയറക്ടർ ഷീനയും ചേർത്തല തെക്ക് യുവ ഹൈടെക് കർഷകരായ സുജിത്, ഭാഗ്യരാജ് എന്നിവരും ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലത്തിൽ കർഷകനായ ഡി. ശിവശങ്കരപ്പിള്ളയും ചെങ്ങന്നൂരിൽ മണ്ഡലം സെക്രട്ടറി പി.എം. തോമസും മാന്നാറിൽ മണ്ഡലം സെക്രട്ടറി ജി. ഹരികുമാറും കുട്ടനാട്ടിൽ മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥനും മാവേലിക്കരയിൽ കർഷകനായ എ.എൻ. ആനന്ദനും നിർവഹിച്ചു. ഭക്ഷണവിതരണം ഡി.വൈ.എഫ്.ഐയെ ഏൽപിച്ചത് നിയമവിരുദ്ധം -യൂത്ത് കോൺഗ്രസ് ആലപ്പുഴ: ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കൊറോണ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതി ഡി.വൈ.എഫ്.ഐയെ ഏൽപിച്ച നടപടി നിയമവിരുദ്ധവും സ്വജനപക്ഷപാതവും ആണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ. നൂറുദ്ദീൻ കോയ, ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ്, അരിതാ ബാബു എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി കായികതാരവും കായംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ വിദ്യാർഥിയായ കായികതാരത്തിൻെറ കൈത്താങ്ങ്. കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കാപ്പിൽ കിഴക്ക് പള്ളിതറയിൽ നൗഷാദ്-മനുജ ദമ്പതികളുടെ മകൻ എൻ. നിജാബാണ് സംഭാവന നൽകിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട് ഇനത്തിൽ രണ്ടാംസ്ഥാനവും ദേശീയതലത്തിൽ ആറാംസ്ഥാനവും നിജാബിന് ലഭിച്ചിരുന്നു. സംസ്ഥാന മേളയിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും യു. പ്രതിഭ എം.എൽ.എക്ക് കൈമാറി. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി മാവേലിക്കര: രാജാരവിവർമ സൻെറര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായതായി ആര്‍. രാജേഷ് എം.എൽ.എ. വിശ്വവിഖ്യാത ചിത്രകാരന്‍ രാജാരവിവർമയുടെ 172ാം ജന്മവാര്‍ഷിക ദിനാചരണവും രാജാരവിവർമ കോളജ് അലുംമ്നി അസോസിയേഷന്‍ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജാരവിവർമ കോളജ് അലുംമ്നി അസോസിയേഷന്‍ പ്രസിഡൻറ് എന്‍. ബാലമുരളി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ പ്രഫ. ആര്‍. ശിവരാജന്‍, സെക്രട്ടറി അനില്‍കുമാര്‍, ആര്‍ട്ടിസ്റ്റ് രാമവർമരാജ ട്രസ്റ്റ് സെക്രട്ടറി കെ .ആര്‍. പ്രസാദ്, പ്രഫ. ജി. ഉണ്ണികൃഷ്ണന്‍, ആര്‍. പാർഥസാരഥി വർമ, ബിനോയ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. AP55 Raja ചിത്രകാരന്‍ രാജാരവിവർമയുടെ 172ാം ജന്മവാര്‍ഷിക ദിനാചരണവും രാജാരവിവർമ കോളജ് അലുംമ്നി അസോസിയേഷന്‍ ഉദ്ഘാടനവും ആര്‍. രാജേഷ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.