പല്ലന: ഈ ലോക്ഡൗൺ കാലത്തും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് തൃക്കുന്നപ്പുഴ പഞ്ചായത്ത് 13ാം വാർഡ് നിവാസികൾ. വാർഡിൻെറ പള്ളിമുക്കിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ആയിരത്തിലധികം വീടുകളിൽ ഒരു മാസമായി രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ്. പ്രദേശത്തേക്ക് പാനൂർ ടാങ്ക് മുക്കിലെ ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽനിന്നാണ് കുടിവെള്ളം ലഭിച്ചിരുന്നത്. ജനങ്ങൾ പല തവണ ഹരിപ്പാട് ജലഅതോറിറ്റിയിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. മുമ്പും പ്രദേശങ്ങളിൽ ഇതേരീതിയിലുള്ള കുടിവെള്ള പ്രശ്നം ഉണ്ടായിട്ടുണ്ട്. അന്ന് അസി.എക്സി. എൻജിനീയറെ റോഡിൽ തടഞ്ഞു വലിയ സമരങ്ങൾ നടത്തിയാണ് പരിഹാരം കണ്ടത്. താഴ്ചയിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കിവരുന്നത്. സമയാസമയങ്ങളിൽ മാറ്റി സ്ഥാപിക്കാതെയും അറ്റകുറ്റപ്പണി നടത്താതെയും തുരുമ്പ് പിടിച്ച പൈപ്പുകളിൽ ദ്വാരങ്ങൾ ഉണ്ടായതുമൂലം പമ്പിങ് പ്രഷർ കുറഞ്ഞതാണ് വെള്ളം കിട്ടാതിരിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചിത്രം: APL51 തൃക്കുന്നപ്പുഴ പഞ്ചായത്ത് 13ാം വാർഡിൽ മണ്ണുകുഴിച്ച് പൈപ്പ് ലൈനിൽനിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്നു റിലീഫ് കിറ്റുമായി പാനൂർ മുസ്ലിം ജമാഅത്ത് പല്ലന: മഹല്ലിലെ മുഴുവൻ വീടുകളിലും റമദാൻ കഞ്ഞിക്കുള്ള വിഭവങ്ങൾ എത്തിച്ച് തൃക്കുന്നപ്പുഴ പാനൂർ മുസ്ലിം ജമാഅത്ത്. അരി, പൊടിയരി, ചുക്ക്, കശ്കശ്, വെളുത്തുള്ളി, നെയ്യ് എന്നിവയടങ്ങിയ കിറ്റാണ് എല്ലാ വീട്ടിലും എത്തിച്ചത്. മഹല്ല് പ്രസിഡൻറ് അഡ്വ. എം. ഇബ്രാഹിംകുട്ടി, സെക്രട്ടറി സി. എ. ഖാദർ, ട്രഷറർ മശ്ഹൂർ പൂത്തറ എന്നിവർ റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.