നെല്ല് സംഭരിക്കാൻ അടിയന്തര നടപടി വേണം -രമേശ് ചെന്നിത്തല

കാർത്തികപ്പള്ളി: പള്ളിപ്പാട് വഴുതാനം പാറക്കളത്ത് പാടശേഖരങ്ങളിെല കർഷകരുടെ നെല്ല് സംഭരിക്കാൻ അടിയന്തര നടപടി സ ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നെല്ലുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഇവ ഉടൻ സംഭരിച്ചിെല്ലങ്കിൽ നെല്ലുകൾ ഉപയോഗശൂന്യമാകുകയും കർഷകർക്ക് വലിയ നഷ്ടം ഉണ്ടാകുകയും ചെയ്യുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വർണക്കടകൾ തുറക്കാൻ അനുവദിക്കണം -എ.കെ.ജി.എസ്.എം.എ ആലപ്പുഴ: ലോക്ഡൗൺ ഘട്ടമായി ഇളവുകൾ നൽകിയിട്ടും സ്വർണാഭരണശാലകൾ തുറക്കാൻ അനുവദിക്കാത്തതിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കേരളത്തിലെ ആഭരണശാലകളിൽ 90 ശതമാനവും ചെറുകിട സ്ഥാപനങ്ങളാണ്. ഇതിൽ 80 ശതമാനം സ്വയം തൊഴിൽ സംരഭകരാണ്. സർക്കാർ നിബന്ധനകൾക്ക് വിധേയമായി പ്രവത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് സ്വർണക്കടകൾ. നിയന്ത്രണ വിധേയമായി തുറക്കാൻ അനുവദിക്കണമെന്നും ജില്ല പ്രസിഡൻറ് നസീർ പുന്നക്കലും സെക്രട്ടറി കെ. നാസറും ആവശ്യപ്പെട്ടു. നിൽപ് സമരം നടത്തി പൂച്ചാക്കൽ: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പൂച്ചാക്കൽ മത്സ്യഭവൻ മുന്നിൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉപജീവനം നിലച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് 2000 രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഈ ആനുകൂല്യം കടലോര മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകുന്നതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ.പി. പ്രദീപ്, കെ.എസ്. പവനൻ, രതി നാരായണൻ, ബി.വി. ശിവൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.