സഹചാരി ഫണ്ട്​ ശേഖരണം

ആലപ്പുഴ: ആതുരസേവന രംഗത്ത് പ്രതിവർഷം അരക്കോടിയിലധികം രൂപ ചെലവഴിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലി ൽ സഹായമെത്തിക്കേണ്ടത് കാലത്തിൻെറ ആവശ്യമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഹദിയ്യത്തുല്ലാഹ് തങ്ങൾ പറഞ്ഞു. സഹചാരി ചെയർമാൻ സാജിദ് കരീമിന് ഫണ്ട് നൽകി മേഖലാതല ഉദ്ഘാടനം ഹദിയ്യത്തുല്ലാഹ് തങ്ങൾ നിർവഹിച്ചു. പ്രസിഡൻറ് എ.എം.എം. ശാഫി റഹ്മത്തുല്ലാഹ്, സെക്രട്ടറി മുഹമ്മദ് ഹസീം, ഭാരവാഹികളായ എൻ. നൗശർ വാഫി, വി.ജെ. നാസറുദ്ദീൻ, അസ്ലം കലാം, സഫൽ ജലീൽ എന്നിവർ പെങ്കടുത്തു. ലേഖന മത്സരം ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖല ത്വലബ സമിതി തിദ്കാർ ഓൺലൈൻ ലേഖന മത്സരം സംഘടിപ്പിച്ചു. തെക്കനാര്യാട് മുനവ്വിറുൽ ഇസ്‌ലാം മദ്റസ വിദ്യാർഥി എസ്. റിഫാദ് ഒന്നാം സ്ഥാനവും ചെമ്മാദ് ദാറുൽ ഹുദാ വിദ്യാർഥി അസ്ലഹി ഹിലാൽ പുന്നപ്ര രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഭാരവാഹികളായ ഉവൈസ് ആര്യാട്, ആഷിഖ് ജമാൽ, റിഫാസ് സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.