സുഹൈലിൻെറ മാതാവിനെ ഭീഷണിപ്പെടുത്തിയ എസ്.ഐക്കെതിെര നടപടി വേണം കായംകുളം: വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത ് കോൺഗ്രസ് നേതാവ് സുഹൈലിൻെറ വീട്ടിലെത്തിയ വള്ളികുന്നം എസ്.ഐ സുഹൈലിൻെറ ഉമ്മ സുനിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആേറാടെയാണ് വീട്ടിലെത്തിയ ഇയാൾ ഉമ്മയെ ഭീഷണിപ്പെടുത്തിയത്. സഹോദരി മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ജില്ല പൊലീസ് മേധാവിക്ക് സുഹൈലിൻെറ ഉമ്മ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൻെറ പേരിൽ സുഹൈലിൻെറ വീട്ടിൽ പോകേണ്ട ഒരു കാര്യവും ഇയാൾക്കില്ല. വള്ളികുന്നം സി.ഐക്കാണ് അന്വേഷണത്തിൻെറ ചുമതല. എസ്.ഐക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, പൊലീസ് കംപ്ലൈൻറ് അതോറിറ്റി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി ജോൺസൺ എബ്രഹാം അറിയിച്ചു. സുഹൈൽ വധശ്രമക്കേസ്: കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി കായംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് െറയിൽവേ ജങ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി വൈസ് പ്രസിഡൻറ് യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് എസ്. അബ്ദുൽ ലത്തീഫ്, സി. സന്തോഷ് കുമാർ, സാബു എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു പത്തിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ല ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിബിൻ ടി. ബെന്നി അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധജ്വാല കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. രവി ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ. സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അൻസാരി കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. എ. ഹസൻകോയ, നെഹ്റു ഗോപാലൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ: സുഹൈൽ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുന്നപ്ര ചന്ത ജങ്ഷനിൽ എസ്. പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ എം.സി.എച്ച് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ച് സമരം നടത്തി. പ്രസിഡൻറ് യു.എം. കബീർ, ബ്ലോക്ക് സെക്രട്ടറി വി.ആർ. രജിത്ത്, പഞ്ചായത്ത് അംഗങ്ങളായ എൻ. ഷിനോയ്, എസ്. രാജേശ്വരി മണ്ഡലം സെക്രട്ടറി ഹനീഫ് എന്നിവർ പങ്കെടുത്തു. മാന്നാർ: സുഹൈൽ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാജി കോവുമ്പുറത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.