ആലപ്പുഴ: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബുധനാഴ്ച വൈകുന്നേരം നാലുവരെ ജില്ലയില്‍ 99 വാഹനങ്ങള്‍ പിടിച്ചെടു ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും 1,42,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മൂന്നുകേസിലായി 19 പേര്‍ക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 63 പേര്‍ക്കെതിരെയും ഇളവ് അനുവദിക്കാത്ത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചതിന് 16 പേർക്കെതിരെയും ഉള്‍പ്പെടെ ആകെ 222 കേസിലായി 256 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിർമാണ സാമഗ്രികള്‍ എറണാകുളം, പത്തനംതിട്ട ജില്ലകളില്‍നിന്ന് കൊണ്ടുവരുന്നതിന് വര്‍ക്ക് പെര്‍മിറ്റ്, വാഹനത്തിൻെറ ഡ്രൈവറുടെ ലൈസന്‍സിൻെറ പകര്‍പ്പ്, ഡ്രൈവറുടെ സത്യവാങ്മൂലം എന്നിവ ഹാജരാക്കിയാല്‍ ജില്ല പൊലീസ് മേധാവി നിശ്ചിത കാലയളവിലേക്ക് പാസ് അനുവദിക്കും. മറ്റ് ജില്ലകളില്‍നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് പാസിൻെറ അടിസ്ഥാനത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ പൂർണ ക്വാറൻറീനില്‍ കഴിയേണ്ടതാണ്. പച്ചക്കറി, പഴം മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വിൽപന നടത്തുന്ന കടകള്‍ വൈകീട്ട് ഏഴിനു ശേഷം പ്രവര്‍ത്തിക്കുന്നതിന് എതിരെയും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ ഉടമക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ജയിംസ് ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.