വിദ്വേഷത്തിൻെറ രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം -പി.ഡി.പി കൊച്ചി: കോവിഡ് 19ൻെറ ഭീതിതമായ സാഹചര്യത്തിലും ഡല്‍ഹിയി ല്‍ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാർഥി നേതാക്കളെ ഉള്‍പ്പെടെ യു.എ.പി.എ നിയമം ചാര്‍ത്തി തടവറയിലടക്കുന്ന വിദ്വേഷരാഷ്ട്രീയ വേട്ട അവസാനിപ്പിക്കണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റാന്വേഷണം നേരിടുന്ന പ്രമുഖ കമ്പനികള്‍ കേന്ദ്ര ഭരണാധികാരികളുടെ ബിനാമികളോ ഇഷ്ടക്കാരോ ആണെന്നത് തട്ടിപ്പില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.