സി.ഐക്കെതിരെ നടപടി വേണം -ഡി.വൈ.എഫ്.ഐ

കായംകുളം: ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് യാത്രകൾ നടത്തുന്ന സി.ഐ ഗോപകുമാറിനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഐ. റഫീഖ്, പ്രസിഡൻറ് കെ. അനീഷ്കുമാർ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ 27ന് ലീവ് എടുത്ത് ജില്ല അതിർത്തി കടന്നുവെന്നും ഹോട്സ്പോട്ട് ജില്ലയായ കോട്ടയത്തെ വീട്ടിൽ പോയി താമസിച്ച ശേഷം തിരികെ സ്റ്റേഷനിലെത്തി ചാർജ് എടുത്തുവെന്നും കാട്ടി ഡി.ജി.പിക്കും കലക്ടർക്കും പരാതി നൽകി. തെരുവോരങ്ങളിൽ കഴിഞ്ഞവരെ ക്യാമ്പിൽ എത്തിച്ചു ഹരിപ്പാട്: ഹരിപ്പാട് നഗരസഭ നേതൃത്വത്തിൽ ലോക്ഡൗൺ കാലഘട്ടത്തിൽ നഗരപ്രദേശത്ത് തെരുവോരങ്ങളിൽ കഴിഞ്ഞവരെ ഹരിപ്പാട് ഗവ. യു.പി സ്കൂളിലെ ക്യാമ്പുകളിൽ പാർപ്പിച്ചു. ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും അടക്കം നഗരസഭ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അവർക്ക് കൗൺസലിങ്ങും ഏർപ്പെടുത്തി. 18 പേരിൽ 10 പേർക്ക് ബന്ധുക്കളോ മറ്റാരും ഇല്ലാത്തവരാണ്. ബന്ധുക്കൾ ഉള്ളവരെ കുടുംബവീടുകളിൽ എത്തിക്കാൻ തയാറാെണന്ന് നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം. രാജു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കാട്ടിൽ സത്താർ, കൗൺസിലർ ആർ. രതീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സുധീപ്, ജയലാൽ, വനിത കമ്യൂണിറ്റി കൗൺസിലർ പ്രമീള എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.