ഇളവുകൾ അനുവദിച്ചത് ദൗർഭാഗ്യകരം -കൊടിക്കുന്നിൽ

ആലപ്പുഴ: കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനവും കേന്ദ്ര ആഭ് യന്തര മന്ത്രാലയം ഈ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിന് കത്തയക്കുകയും ചെയ്തത് ദൗർഭാഗ്യകരമാെണന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇത് കോവിഡ് പ്രവർത്തനങ്ങളുടെ ഏകോപന പാളിച്ചകൾ തുറന്നു കാട്ടുന്നതാണ്. യാത്ര മുടങ്ങിയ പ്രവാസികൾ ഉൾപ്പെടെ യാത്രക്കാരോട് വിമാനക്കമ്പനികൾ അനീതിയാണ് കാണിക്കുന്നതെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് യാത്ര ചെയ്യാൻ വിമാനടിക്കറ്റുകൾ വാങ്ങിയവർക്ക് മുഴുവൻ തുകയും റീഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വായ്‌പ പദ്ധതി പൂർണമായും നടപ്പാക്കണം -എം. ലിജു ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി അയൽക്കൂട്ടം അംഗങ്ങൾക്കായി സർക്കാർ വാഗ്‌ദാനം ചെയ്ത 20,000 രൂപ വായ്‌പ പൂർണമായും നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിൽ കുടുംബശ്രീയും ലിങ്കേജ് ബാങ്കുകളും വായ്പ നടപടികളിലേക്ക് കടന്നപ്പോൾ പുതിയ മാർഗനിർദേശങ്ങൾ ഇറക്കിയിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.