AP10

വസ്ത്രവ്യാപാരശാലകളും ചെരുപ്പുകടകളും തുറക്കരുത് ആലപ്പുഴ: വസ്ത്ര വ്യാപാര ശാലകൾ, ചെരുപ്പു കടകൾ, ലേഡീസ് സ്റ്റോർ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്നു പ്രവർത്തിക്കരുതെന്ന് ജില്ല കലക്ടർ എം. അഞ്ജന അറിയിച്ചു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ലോക്ഡൗൺ ഇളവുകൾ ഇവക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി കലക്ടറുടെ അറിയിപ്പ്. റസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദവും ഇല്ല. അന്തർ ജില്ല യാത്രകൾ സർക്കാർ നിഷ്കർഷിച്ച ഇളവുള്ള ഗ്രൂപ്പുകൾക്ക് മാത്രമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.