ചെങ്ങന്നൂർ: കോവിഡ് പ്രതിരോധ ഭാഗമായി നഗരസഭയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത് ഗുരുതര വീഴ്ചയാണെന്ന് നഗരസഭ ചെ യർമാൻ കെ. ഷിബു രാജൻ. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, തദ്ദേശ വകുപ്പ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ല കലക്ടർ എം. അഞ്ജന എന്നിവർക്ക് പരാതി നൽകി. നാളിതുവരെ കോവിഡ്ബാധയുള്ള ഒരാൾപോലും ഇല്ലാത്ത നഗരസഭ പ്രദേശത്തെ ഹോട്ട്സ്പോട്ട് ആക്കുകയും രോഗിയുണ്ടെന്ന് തിരിച്ചറിഞ്ഞ സമീപ പഞ്ചായത്തായ മുളക്കുഴയെ ഒഴിവാക്കുകയും ചെയ്തു. സർക്കാർ ഉത്തരവിറങ്ങിയ ഉടൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്താൻ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഹോട്ട്സ്പോട്ടിൽനിന്ന് നഗരസഭയെ ഒഴിവാക്കണമെന്ന് നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ ആവശ്യപ്പെട്ടു. സമൂഹ അടുക്കള: ഇന്നലെ ഭക്ഷണം നല്‍കിയത് 14,971 പേര്‍ക്ക് ആലപ്പുഴ: സമൂഹ അടുക്കളകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ തിങ്കളാഴ്ച 11,296 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ് അറിയിച്ചു. ഇതില്‍ 335 അന്തർസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 9560 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3675 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2463 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.