കൊച്ചി: ജില്ലയില്‍ ലോക്ഡൗണ്‍ ഏപ്രിൽ 24വരെ കർശനമായി തുടരുമെന്നും നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപ ടി തുടരുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. ഹോട്ട്സ്പോട്ടുകളായ കൊച്ചി നഗരം, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര തടയുമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ വിശദീകരിക്കാൻ നടത്തിയ വാര്‍ത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതുവരെ നേടിയ നേട്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഒന്നും അനുവദിക്കില്ല. വിമാനത്താവളം തുറക്കുന്നതു സംബന്ധിച്ച തീരുമാനം ആയിട്ടില്ലെങ്കിലും തുറന്നതിനു ശേഷമുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണ്. ഇതിൻെറ ഭാഗമായ മോക്ഡ്രില്‍ ചൊവ്വാഴ്ച നടക്കും. കലക്ടര്‍ എസ്. സുഹാസ്, എസ്.പി കെ. കാര്‍ത്തിക്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രധാന നിർദേശങ്ങൾ ഏപ്രിൽ 24ന് ശേഷവും ഹോട്ട്സ്‌പോട്ടുകളായ കൊച്ചി കോർപറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ഡൗണ്‍ തുടരും. ഹോട്ട്സ്‌പോട്ട് മേഖലയില്‍ പ്രവേശനം രണ്ട് എന്‍ട്രി, എക്‌സിറ്റ് പോയൻറുകളായി നിജപ്പെടുത്തും. ഹോട്ട്സ്‌പോട്ടുകളിലേക്ക് അവശ്യസേവനങ്ങൾക്ക് ഒഴികെ യാത്ര അനുവദിക്കില്ല. ലോക്ഡൗണിനുശേഷവും ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗങ്ങൾ മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാവൂ. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണം. തൂവാലകളോ വീടുകളില്‍ നിര്‍മിച്ചവയോ ഡിസ്‌പോസബിള്‍ മുഖാവരണമോ ഉപയോഗിക്കാം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി. 24ന് മുമ്പായി ലോക്ഡൗണ്‍ നിബന്ധനകള്‍ക്ക് വിധേയമായി വീടും പരിസരവും ശുചീകരിക്കണം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാൻ പഞ്ചായത്തുകളോട് നിര്‍ദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി കൊച്ചി: കൊച്ചി കോർപറേഷന്‍ പരിധിയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. വെള്ളക്കെട്ട് സംബന്ധിച്ച് കൊച്ചി കോർപറേഷന്‍ പരിധിയിലെ ജനപ്രതിനിധികളും മേയറും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്. എം.ജി റോഡ്, പനമ്പിള്ളിനഗര്‍, കലൂര്‍ മേഖലകളിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ്, സ്മാര്‍ട് സിറ്റി പദ്ധതി തുടങ്ങിയവയുമായി ചര്‍ച്ച നടത്താനും തീരുമാനമായി. ഓപറേഷൻ ബ്രേക് ത്രൂ പദ്ധതിയും കോര്‍പറേഷൻെറ വാര്‍ഷിക അറ്റകുറ്റപ്പണിയും സംയുക്തമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവുന്ന മേഖലകള്‍ നേരേത്ത കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ ശാസ്ത്രീയ പഠനത്തിനു ശേഷമേ ചില നിര്‍മാണങ്ങള്‍ നടത്താനാവൂ എന്ന് കലക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ താൽക്കാലിക പരിഹാര നടപടി സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചും സാനിറ്റൈസേഷന്‍ ഉറപ്പാക്കിയും മാത്രമേ ജോലികള്‍ അനുവദിക്കൂ. കലക്ടര്‍ എസ്. സുഹാസ്, എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കെ.ജെ. മാക്സി, എം. സ്വരാജ്, മേയര്‍ സൗമിനി ജെയിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.