കോവിഡ് ബാധിതനാണെന്ന വ്യാജ പ്രചാരണം: യുവാവ്​ വീട്ടില്‍ മടങ്ങിയെത്തി

ചെങ്ങന്നൂര്‍: കോവിഡ് ബാധിതനാണെന്ന് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ രാജീവ് രോഗമില്ലെന്ന് സ്ഥിരീ കരിച്ച് വീട്ടില്‍ മടങ്ങിയെത്തി. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാന്‍തുണ്ടിയില്‍ ഗണേഷിൻെറ മകന്‍ ജി. രാജീവ് കുമാറിനെയാണ് (31) രോഗമില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐെസാലേഷന്‍ വാര്‍ഡില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി ജീവനക്കാരനായ രാജീവ് ജോലി സംബന്ധമായി മൂന്നുമാസമായി ദുൈബയില്‍ ആയിരുന്നു. 15നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ പിതാവ് ജില്ല ആശുപത്രിയിലെത്തി മകന്‍ വിദേശത്തുനിന്ന് എത്തിയ വിവരം അറിയിക്കുകയും ചെയ്തു. 25ന് വൈകീട്ട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ പിതാവ് വിവരം നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജനെ അറിയിച്ചു. ചെയര്‍മാൻെറ നിർദേശപ്രകാരം ജില്ല ആശുപത്രിയിലേക്ക് രാജീവ് തനിച്ച് ബൈക്കിലെത്തി പരിശോധനക്ക് വിധേയനാകുകയും ചെയ്തു. വിദഗ്ധ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ഡ്യൂട്ടി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ രാജീവ് കോവിഡ് ബാധിതനാണെന്നുള്ള പ്രചാരണം വന്നതോടെ വീട്ടുകാരും സമീപവാസികളും ഭീതിയിലായി. മെഡിക്കല്‍ കോളജില്‍ പരിശോധന നടക്കുന്നതിനിടെ കോവിഡ് ബാധിതനാണെന്ന് പേരും വിലാസവും സഹിതം വാര്‍ത്ത പരന്നു. വീട്ടുകാർ വീടിനു പുറത്തുപോലും ഇറങ്ങാന്‍ കഴിയാതെ നിരീക്ഷണത്തിലായി. മെഡിക്കല്‍ കോളജില്‍നിന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്ത രാജീവ് വൈകീട്ട് 6.45ഓടെ ചെങ്ങന്നൂരില്‍ എത്തി. ആംബുലന്‍സില്‍ വീട്ടില്‍ വന്നിറങ്ങിയാല്‍ വീണ്ടും വ്യാജ പ്രചാരണം ഉണ്ടാകുമെന്നതിനാല്‍ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജൻെറ നിർദേശാനുസരണം നഗരസഭ ഓഫിസിന് മുന്നില്‍ വന്നിറങ്ങി. നഗരസഭ ചെയര്‍മാന്‍ സ്ഥലത്തെത്തി പിതാവിനോടൊപ്പം രാജീവിനെ വീട്ടിലേക്ക് യാത്രയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.