കോവിഡ്​: സേവന പ്രവർത്തനങ്ങളിലും മുന്നിലുണ്ട് -അഗ്നിരക്ഷാസേന

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല ഭരണകൂടത്തിന് ശക്തമായ പിന്തുണ നൽകി അഗ്നിരക്ഷാസേന. പ്രതിരോധ പ് രവർത്തനങ്ങളുടെ ഭാഗമായി കർഫ്യൂ ദിനത്തിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ, സർക്കാർ കെട്ടിടങ്ങൾ, ഓഫിസുകൾ എന്നിവയെല്ലാം അണുമുക്തമാക്കുകയാണിവർ. ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മണ്ണഞ്ചേരി, പുളിങ്കുന്ന്, കൈനകരി തുടങ്ങിയ പഞ്ചായത്തുകൾ, തകഴി വില്ലേജ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, സബ്ട്രഷറി ഓഫിസ്, കെ.എസ്.ഇ.ബി പാതിരപ്പള്ളി സബ് സ്റ്റേഷൻ, ബാങ്കുകൾ, എ.ടി.എം, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവരുടെ നേതൃത്വത്തിൽ അണുമുക്തമാക്കി. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിന് ചെന്നിത്തല കൊരട്ടിക്കര യു.പി സ്കൂളും സേനാ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കായംകുളത്തെ താലൂക്ക് ഹെൽപ് ഡെസ്കിലും സമൂഹ അടുക്കളയിലും ബോധവത്കരണ പരിപാടികളിലും ഇവരുടെ സാന്നിധ്യമുണ്ട്. പുളിങ്കുന്ന് പഞ്ചായത്ത്‌ സമൂഹ അടുക്കളയുടെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണത്തിന് വാഹനവും വിട്ടുനൽകി. വയോധികർക്കും ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ നൽകാനും സേന തയാറാണെന്ന് ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ജില്ല ഫയർ ഓഫിസിലാണ് കൺട്രോൾ റൂമിൻെറ പ്രവർത്തനം. ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷ്, അതത് സ്റ്റേഷൻ ഓഫിസർമാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ടെലിമെഡിസിന്‍ സംവിധാനം ആലപ്പുഴ: കോവിഡ് 19 പകര്‍ച്ച തടയാൻ സമൂഹ അകലം പാലിക്കുന്നതിൻെറ ഭാഗമായി ഹോമിയോപ്പതി വകുപ്പും നാഷനല്‍ ആയുഷ് മിഷനും സേവനങ്ങള്‍ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ നൽകും. ഫോൺ: 8281238993.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.