കടലിൽ കുട്ടികളുടെ കുളി പൊലീസിന് വെല്ലുവിളി

തുറവൂർ: ലോക്ഡൗണ്‍ ലംഘിച്ച് കടലിലെ കുളി പൊലീസിനു വെല്ലുവിളിയാകുന്നു. സ്കൂൾ കുട്ടികളാണ് രാപ്പകൽ വ്യത്യാസമില്ല ാതെ കടലിൽ കളിക്കുകയും കുളിക്കുകയും ചെയ്യുന്നത്. ചെല്ലാനം, പള്ളിത്തോട്, പാട്ടം, അന്ധകാരനഴി, അഴീക്കൽ, ഒറ്റമശ്ശേരി, തൈക്കൽ, അർത്തുങ്കൽ ഭാഗങ്ങളിലാണ് കുട്ടികൾ സംഘമായി കടലിൽ കുളിക്കുകയും കളിക്കുകയും ചെയ്യുന്നത്. കടൽഭിത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി മണൽതിട്ട രൂപപ്പെട്ടതോടെയാണ് കുട്ടികൾ കടലിൽ കുളിക്കാൻ തുടങ്ങിയത്. പല ഭാഗങ്ങളിലും മണൽതിട്ടയോട് ചേർന്ന് വൻചുഴികൾ ഉള്ളത് അപകടസാധ്യത വർധിപ്പിക്കുന്നു. കടൽഭിത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി കുട്ടികൾ കൂട്ടംകൂടുന്നത് പലപ്പോഴും മാതാപിതാക്കളും നാട്ടുകാരും അറിയാറില്ല. ഇവർ അപകടത്തിൽപെട്ടാലും രക്ഷപ്പെടുത്താൻ സാധിക്കാതെ വരുന്നു. ഇതിനകം പല അപകടങ്ങളും ഉണ്ടായെങ്കിലും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. തീരദേശ പൊലീസ്, അർത്തുങ്കൽ, പട്ടണക്കാട്, കുത്തിയതോട് പൊലീസ് അടിയന്തരമായി ബോധവത്കരണം ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ധനസഹായ പാക്കേജ് പ്രഖ്യാപിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി തുറവൂർ: വ്യാപാര സ്ഥാപനങ്ങള്‍ അടച്ചതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വ്യാപാരികൾക്കും അടിയന്തര ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലളിതമായ വ്യവസ്ഥയിൽ വായ്പ നൽകണമെന്നും കുറഞ്ഞ പലിശയിൽ അഞ്ചുലക്ഷം രൂപയിൽ കുറയാതെ ബാങ്കുകൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് യു.സി. ഷാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. സോമസുന്ദരം, ട്രഷറര്‍ ടി.ഡി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.